തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന പറയുന്നു. വലിയ പ്രതീക്ഷയോടെയാണ് ഈ തീരുമാനത്തെ കാണുന്നത്. വെയിലും മഴയും കൊള്ളിച്ച് ആ മൃഗത്തോട് കാട്ടുന്ന ക്രൂരതയ്ക്ക് കുറച്ച് കാലത്തേക്കെങ്കിലും അന്ത്യം ഉണ്ടാകുമല്ലോ! കരിയും കരിമരുന്നും തീര്‍ക്കുന്ന അപകടകരമായ സാഹചര്യങ്ങളെ കുറിച്ച് ഉത്തമ ബോധ്യമുണ്ടായിരിക്കുന്നവര്‍ തന്നെയാണ് ആചാരത്തിന്റെ പേരില്‍ മരണകെണികളൊരുക്കുന്നത്.
അപകട സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് കൈക്കൊള്ളുന്ന ഉത്തരം തീരുമാനങ്ങള്‍ക്ക് നേരെ ശക്തമായി ശബ്ദമുയര്‍ത്തണം. എന്നിട്ട് അപകടെ നടന്നുകഴിയുമ്പോള്‍ അതിന്റെ പേരില്‍ ഹാഷ് ടാഗിട്ട് പ്രതിഷേധിക്കണം. പിന്നെ വീണ്ടും കരിയും കരിമരുന്നും ആവര്‍ത്തിക്കണം. എത്രകൊണ്ടാലും പഠിക്കാത്ത ഒരു ജനത. അവര്‍ക്ക് ന്യായീകരിക്കാന്‍ ഒരു വാക്ക്, ആചാരം!
ആന വരുത്തുന്ന നാശങ്ങള്‍ക്ക് ആന ഉടമകളില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങണം. വന-വന്യജീവി നിയമങ്ങള്‍ ശക്തമാകേണ്ടതുണ്ട്. വന്യജീവിയായ ആനയ്ക്ക് അതര്‍ഹിക്കുന്ന പരിരക്ഷ ലഭ്യമാകേണ്ടതുണ്ട്.
No comments:
Post a Comment